കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പൊലീസിനെ അറിയിക്കുന്നത്.  

തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷിച്ചത്. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

Add Asianetnews as a Preferred SourcegooglePreferred

കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പൊലീസിനെ അറിയിക്കുന്നത്. കേസിൽ അമ്മയെയും കാമുകൻ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ശിശുപാലൻ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. രക്ഷകർത്താവും സംരക്ഷകയുമായ അമ്മ കാരണം കുട്ടിയുടെ ബാല്യമാണ് തകർന്നതെന്ന് പോക്സോ കോടതി നിരീക്ഷിച്ചു. സന്തോഷമായി കഴിയേണ്ട കുട്ടിയുടെ ജീവിതം പ്രതിയുടെ പ്രവൃത്തി മൂലം നശിച്ചു. മാതൃത്വത്തിന് അപമാനമായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു.

Also Read: ചെർപ്പുളശ്ശേരിയിൽ പോക്സോ കേസിൽ സി പി എം പ്രാദേശിക നേതാവ് അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്