ഭവ്നഗര്‍: ഗുജറാത്തിലെ ഭവ്നഗറില്‍ 12 വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ഒരു വര്‍ഷമായി അമ്മയുടെ സഹായത്തോടെ പ്രതികള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിന് പരാതി നല്‍കി. കുട്ടിയുടെ അമ്മ ഒളിവിലാണ്. ഭവ്നഗറിലെ ഭുട്ടിയ ഗ്രാമത്തിലാണ് സംഭവം.

അച്ഛന്‍ പുറത്തുപോകുന്ന സമയത്താണ് അമ്മയുടെ സഹായത്തോടെ പ്രതികള്‍ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയും പൊലീസില്‍ മൊഴി നല്‍കി. ശാന്തി ധന്‍ധുകിയ(46), ബാബുഭായി സര്‍തന്‍പര(43), ചന്ദ്രേഷ് സര്‍താന്‍പാര(32) എന്നിവരാണ് അറസ്റ്റിലായത്.