റാന്നി സ്വദേശി ഷിജുവാണ് പിടിയിലായത്. പെൺകുട്ടിയെയും അമ്മയെയും അച്ഛൻ ഉപേക്ഷിച്ച് പോയതാണ്. പ്രതി ഷിജു ഇടയ്ക്ക് ഇവരുടെ വീട്ടിലെത്താറുണ്ട്.

പത്തനംതിട്ട റാന്നിയിൽ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി ഷിജുവാണ് പിടിയിലായത്. പെൺകുട്ടിയെയും അമ്മയെയും അച്ഛൻ ഉപേക്ഷിച്ച് പോയതാണ്. പ്രതി ഷിജു ഇടയ്ക്ക് ഇവരുടെ വീട്ടിലെത്താറുണ്ട്. അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതി പെൺകുട്ടിയെ കടന്ന് പിടിച്ചത്. സംഭവം പെൺകുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. 

മർദ്ദനമേറ്റ് തലയോട്ടി പൊട്ടി രണ്ട് വയസുകാരി കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍
എറണാകുളം തൃക്കാക്കരയ്ക്ക് സമീപം തെങ്ങോട് രണ്ട് വയസ്സുകാരിയെ അമ്മയുടെ ബന്ധു ക്രൂരമായി മർദ്ദിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലാണ്. കുട്ടിയ്ക്ക് കൈക്ക് ഒടിവുണ്ട്. പൊള്ളലും ഏറ്റിട്ടുണ്ട്. കുട്ടിക്കൊപ്പമുള്ള അമ്മയും അമ്മൂമ്മയും മർദ്ദനത്തെക്കുറിച്ച് വ്യത്യസ്ത മൊഴിയാണ് നൽകുന്നത്. 

ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന സംഭവം; മുത്തശ്ശിക്കും കുട്ടിയുടെ അച്ഛനുമെതിരെ കേസ്
കൊച്ചിയില്‍ ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്സിക്ക് എതിരെയും പൊലീസ് കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കും എതിരെ കേസെടുത്തത്. രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യും. ബുധനാഴ്ച്ചയാണ് കൊച്ചി കലൂരിലെ ലെനിൻ സെൻ്ററിന് അടുത്തുള്ള ഒരു ഹോട്ടൽ മുറിയിൽ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയത്.

മകളെ പീഡിപ്പിച്ച് മുങ്ങി; ആറുവര്‍ഷത്തിന് ശേഷം പ്രതിയെ രാജസ്ഥാനില്‍ നിന്ന് പിടികൂടി
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം മുങ്ങിയ പിതാവ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയിലായി. മലപ്പുറം പെരുമ്പടപ്പ് പൊലീസ് രാജസ്ഥാനിലെത്തിയാണ് ഇതര സംസ്ഥാനക്കാരനായ പ്രതിയെ പിടികൂടിയത്. ബീഹാറുകാരനായ അമ്പതുകാരനാണ് പൊലീസ് പിടിയിലായത്. ബീഹാര്‍ സ്വദേശിയായ ഭാര്യയുടെ മരണ ശേഷം ഇയാള്‍ മലയാളിയായ യുവതിയെ വിവാഹം കഴിച്ച് പെരുമ്പടപ്പിലായിരുന്നു താമസം. ആദ്യ ഭാര്യയിലെ പ്രായ പൂര്‍ത്തിയാവാത്ത ഇരട്ടക്കുട്ടികളില്‍ ഒരാളെയാണ് ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.

കുഞ്ഞിനെയും ഭാര്യയേയും ഉപേക്ഷിച്ചു അയല്‍ക്കാരിക്കൊപ്പം ഒളിച്ചോടി;യുവാവിനെ റിമാന്‍ഡ് ചെയ്തു
ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍ക്കാരിക്കൊപ്പം ഒളിച്ചോടിയ കേസില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ യുസി കോളേജിന് സമീപത്തുള്ള വിഎച്ച് കോളനിയില്‍ താമസിക്കുന്ന ആലമറ്റം വീട്ടില്‍ അജ്മല്‍ എന്ന 26 കാരനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 23ന് ആണ് ഭാര്യയേും ഒരു വയസുള്ള കുഞ്ഞിനേയും ഉപേക്ഷിച്ച് അജ്മല്‍ തന്‍റെ അയല്‍ക്കാരിയായ യുവതിക്കൊപ്പം ഒളിച്ചോടിയത്.