Asianet News MalayalamAsianet News Malayalam

രക്തത്തില്‍ മാരക വിഷം, യുവാവ് പെട്ടെന്ന് മരണപ്പെട്ടു; ഭാര്യയുടെ രഹസ്യം കണ്ടെത്തി പൊലീസ്

കമൽകാന്തും കവിതയുടെ കാമുകൻ ഹിതേഷ് ജെയിനും ബാല്യകാല സുഹൃത്തുക്കളായിരുന്നുവെന്നും ഇരുവരും ബിസിനസ് കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു.

Mumbai Man Dies Of Slow Poisoning. Cops Find His Wife's Deadly Secret
Author
First Published Dec 4, 2022, 7:40 AM IST

മുംബൈ:  യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കുറച്ച് കുറച്ചായി വിഷം നൽകി കൊലപ്പെടുത്തിയ വിവരങ്ങള്‍ പുറത്ത്. ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ഡിസംബർ എട്ട് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

കവിത എന്ന് പേരായ യുവതി കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് കമൽകാന്തിൽ നിന്ന് വേർപിരിഞ്ഞെങ്കിലും പിന്നീട് കുട്ടിയുടെ ഭാവി മുന്നില്‍ കണ്ട് സാന്താക്രൂസിലെ വീട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.

കമൽകാന്തും കവിതയുടെ കാമുകൻ ഹിതേഷ് ജെയിനും ബാല്യകാല സുഹൃത്തുക്കളായിരുന്നുവെന്നും ഇരുവരും ബിസിനസ് കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു. കമൽകാന്തിന്‍റെ അമ്മ അടുത്തിടെ ഉദരവേദനയാല്‍ പെട്ടെന്ന് മരണപ്പെട്ടു.

ഏതാനും മാസങ്ങൾക്കുശേഷം കമൽകാന്തിനും വയറുവേദന ഉണ്ടാകുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. പരിശോധനയിൽ കമൽകാന്തിന്‍റെ രക്തത്തിൽ ആർസെനിക്കിന്റെയും താലിയത്തിന്റെയും സാന്നിധ്യം കണ്ടെത്തി. ഇത് മനുഷ്യരക്തത്തിൽ കാണപ്പെടുന്ന അസാധാരണമായ ലോഹ പദാർത്ഥങ്ങളാണെന്ന് ഡോക്ടർമാര്‍ സ്ഥിരീകരിച്ചു.

ബോംബെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നവംബർ 19ന് കമൽകാന്ത് മരിച്ചു. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. ഈ കേസ് പിന്നീട് മുംബൈ പോലീസിന്‍റെ ക്രൈംബ്രാഞ്ചിന് കൈമാറുകയും കവിതയെയും കാമുകൻ ഹിതേഷിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇൻസ്‌പെക്ടർ സഞ്ജയ് ഖതാലെ പറയുന്നതനുസരിച്ച്. കമൽകാന്തിന്‍റെ  മെഡിക്കൽ റിപ്പോർട്ടും ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ മൊഴിയും ഇരയുടെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട വിവരങ്ങളും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും മറ്റ് കാര്യങ്ങളും വെളിപ്പെട്ടുവെന്നാണ് പറയുന്നത്. 

അറസ്റ്റ് ചെറുത്തു, ഇരുപത്തിരണ്ടുകാരനെ പോയിന്‍റ് ബ്ലാങ്കിൽ വെടിവച്ചുകൊന്നു, ദൃശ്യങ്ങൾ പുറത്ത്; വിമർശനം ശക്തം

അധോലോക നേതാവിനെ പട്ടാപ്പകല്‍ വെടിവച്ചു കൊന്നു; ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റും.!

Follow Us:
Download App:
  • android
  • ios