Asianet News MalayalamAsianet News Malayalam

നെടുമങ്ങാട് വിനോദ് വധക്കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ, 3 പ്രതികള്‍ക്ക് ജീവപര്യന്തം

ഉണ്ണി മുമ്പും നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. ഇയാൾ ജയിലിൽ നിന്ന് ഇറങ്ങുന്നത് സമൂഹത്തിന് ആപത്താണെന്ന് കോടതി നിരീക്ഷിച്ചു.

nedumangad vinod murder case death penalty for 1 st accused life imprisonment for 3 accused
Author
First Published Aug 21, 2024, 1:54 PM IST | Last Updated Aug 21, 2024, 2:56 PM IST

തിരുവനന്തപുരം: നെടുമങ്ങാട് വിനോദ് വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. പരവൂര്‍ സ്വദേശിയായ ഉണ്ണിയെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഉണ്ണി മുമ്പും നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ്. ഇയാൾ ജയിലിൽ നിന്ന് ഇറങ്ങുന്നത് സമൂഹത്തിന് ആപത്താണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ മറ്റു മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. ശരത് കുമാർ, രജിത് ബാബു, കണ്ണൻ എന്നിവർക്കാണ് ജീവപര്യന്തം തടവ്  വിധിച്ചത്. കേസിലെ 6 പ്രതികളിൽ 2 പ്രതികളികളെ വെറുതെ വിട്ടു.

Also Read: ജനതാദൾ പ്രവർത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസ്; സിപിഎം നേതാവ് ഉൾപ്പെടെ 6 പേരെ വെറുതെ വിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios