Asianet News MalayalamAsianet News Malayalam

ജനതാദൾ പ്രവർത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസ്; സിപിഎം നേതാവ് ഉൾപ്പെടെ 6 പേരെ വെറുതെ വിട്ടു

സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, പ്രവർത്തകരായ അത്തിമണി അനിൽ, കൃഷ്ണൻകുട്ടി, ഷൺമുഖൻ, പാർഥൻ, ഗോകുൽദാസ് എന്നിവരെയാണ് വെറുതെ വിട്ടത്.

Janata Dal activists killed by jeep; 6 people including CPM leader were acquitted
Author
First Published Aug 21, 2024, 1:33 PM IST | Last Updated Aug 21, 2024, 1:33 PM IST

പാലക്കാട്: ജനതാദൾ പ്രവർത്തകരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഉൾപ്പെടെ ആറുപേരെ വെറുതെ വിട്ടു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു, പ്രവർത്തകരായ അത്തിമണി അനിൽ, കൃഷ്ണൻകുട്ടി, ഷൺമുഖൻ, പാർഥൻ, ഗോകുൽദാസ് എന്നിവരെയാണ് വെറുതെ വിട്ടത്.

വണ്ടിത്താവളം സ്വദേശികളും ജനതാദൾ പ്രവർത്തകരുമായ ശിവദാസ്, കറുപ്പസ്വാമി എന്നിവരെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അതിവേഗ കോടതിയുടെ വിധി. 2002 ൽ ശിവദാസും, കറുപ്പസ്വാമിയും സഞ്ചരിച്ചിരുന്ന ബൈക്കിൽ ജീപ്പിടിച്ചായിരുന്നു കൊലപാതകം. ആദ്യം അപകട മരണമെന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീട് അന്വേഷണത്തിൽ  കൊലപാതകമെന്ന് തെളിയുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios