അസുഖം ബാധിച്ച അമ്മയോടൊപ്പം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ഗ്രാമത്തിലേക്ക് പോയ സമയത്താണ് അക്രമം നടക്കുന്നത്. രോഗം ബാധിച്ചിരുന്ന അമ്മയുടെ നില വഷളാവുന്നത് കണ്ട് ഭയന്നാണ് പെണ്‍കുട്ടി അയല്‍ക്കാരന്‍റെ വീട്ടിലെത്തി അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ടത്.

രോഗം ബാധിച്ച് അവശനിലയിലായ അമ്മയ്ക്ക് ചികിത്സാ സഹായം തേടി അയല്‍വാസിയെ സമീപിച്ച പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി (Minor Girl Raped). ദില്ലിയിലാണ് (Delhi) സംഭവം. ജനുവരി 22നാണ് പെണ്‍കുട്ടി അയല്‍വാസിയുടെ അടുത്ത് സഹായം തേടിയെത്തിയത്. സംഭവം കേസായതിന് പിന്നാലെ അരുണ്‍ എന്ന കുറ്റാരോപിതന്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്.

ദില്ലിയിലെ പാണ്ഡവ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അസുഖം ബാധിച്ച അമ്മയോടൊപ്പം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ഗ്രാമത്തിലേക്ക് പോയ സമയത്താണ് അക്രമം നടക്കുന്നത്. രോഗം ബാധിച്ചിരുന്ന അമ്മയുടെ നില വഷളാവുന്നത് കണ്ട് ഭയന്നാണ് പെണ്‍കുട്ടി അയല്‍ക്കാരന്‍റെ വീട്ടിലെത്തി അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ടത്.

മരുന്ന് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവരം മറ്റാരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് പീഡന ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. 

ദില്ലിയിൽ 8 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; രണ്ട് ആൺകുട്ടികൾ കസ്റ്റഡിയിൽ

ദില്ലിയിൽ എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പത്തും പന്ത്രണ്ടും വയസുള്ള രണ്ട് ആൺകുട്ടികളെ ദില്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേസിലെ പ്രതികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസിന് ദില്ലി വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. അതേസമയം ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില ഗുരുതരമെന്ന് ഡോക്ടർമാർ പറഞ്ഞു. 

19 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്ത നാലുപേര്‍ പ്രതികള്‍

മുംബൈയിലെ ഗോവണ്ടിയിൽ 19കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. പ്രായപൂർത്തിയാകാത്ത നാലുപേര്‍ ചേർന്നാണ് ക്രൂരകൃത്യം ചെയ്തത്. ഇതിൽ മൂന്ന് പേർ പിടിയിലായി. വെളളിയാഴ്ച വൈകീട്ടാണ് യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായിയത്.ഒരു ഹോട്ടലിൽ ജോലിചെയ്യുകയായിരുന്ന യുവതി വൈകീട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യുവതിയെ നേരത്തെ പരിചയം ഉണ്ടായിരുന്ന പ്രതികളിലൊരാൾ പഴയ ബസ് ഡിപ്പോ പരിസരത്ത് നിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. മട്ടി റോഡിലെ ചേരിയിലെ ഒരു മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തു. പ്രതിയുടെ കൂട്ടുകാരായ മൂന്ന് പേരും പിന്നാലെയെത്തി ബലാത്സംഗം ചെയ്തു.