തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം.
ലഖ്നൗ: നവജാത ശിശുവിന്‍റെ മൃതദേഹം ചവറുകൂനയില്‍ നിന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വെള്ളിയാഴ്ചയാണ് പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ജില്ലാ ആശുപത്രിക്ക് സമീപമുള്ള മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയതായി അറിയിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം. മൃതദേഹം പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.
