ദില്ലി: ഗുരുഗ്രാമിലെ കേന്ദ്രത്തിൽ നിന്ന് ഈയിടെ പിടിച്ചെടുത്ത് എൻഐഎ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 1.5 കോടിയുടെ കള്ളനോട്ട് മോഷ്ടിക്കാൻ ശ്രമം. എൻഐഎ യിൽ കോൺസ്റ്റബിളായ ഉദ്യോഗസ്ഥനാണ് കള്ളനോട്ടുകൾ മോഷ്ടിക്കാൻ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എൻഐഎ ഓഫീസിലെ സ്ട്രോംഗ് റൂമിലായിരുന്നു കള്ളനോട്ടുകൾ സൂക്ഷിച്ചിരുന്നത്.