കുട്ടികളുണ്ടാകാത്തതിലെ മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യാക്കുറിപ്പ്

റൂര്‍ക്കേല: എന്‍ഐടിയിലെ അസിസ്റ്റന്‍റ് പ്രൊഫസറെയും ഭാര്യയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ ജയബാലന്‍ ഭാര്യ മാല്‍വി കേശവന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡിഷ റൂര്‍ക്കേലയിലെ വീട്ടിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. 

കുട്ടികളുണ്ടാകാത്തതിലെ മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. രണ്ടു ദിവസമായി വീട് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇരുവരേയും വീടിന് പുറത്തേക്ക് കാണാതിരുന്നതിനാല്‍ അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി വാതിലിന്‍റെ ലോക്ക് തകര്‍ത്ത് ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു.