വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ സമീപകാലത്ത് ഇയാള്‍ പിടിയിലായിരുന്നു. ഇതോടൊപ്പം മോഷണം, വധശ്രമം, ആയുധം കൊണ്ടുള്ള ആക്രമണം, മാരകമായി പരിക്കേല്‍പ്പിക്കല്‍, പിടിച്ചു പറി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായിരുന്നു ഷാജി. 

തിരുവനന്തപുരം :വെട്ടേറ്റ് ഗുരുതരനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി മരിച്ചു. തലയിൽ ആഴത്തിലേറ്റ വെട്ടാണ് മരണകാരണം. 

Add Asianetnews as a Preferred SourcegooglePreferred

അടുത്ത ബന്ധുവായ സജീദാണ് വെള്ളിയാഴ്ച്ച രാത്രി ഷാജിയെ വെട്ടിയത്. തേവൻപാറയിലെ വീട്ടിലെത്തിയ ഷാജിയെ സജീദ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഷാജിയെ ആക്രമിച്ച ശേഷം സജീദ് ഓടി രക്ഷപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാജിയെ ഗുണ്ടാ ആക്ട് പ്രകാരവും കാപ്പ നിയമപ്രകാരവും അറസ്റ്റിലായ ആളാണ്. 