വെള്ളിയാഴ്ച പുലർച്ചെ 1 മണിയിയോട് കൂടിയാണ് ദീപയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളോടൊപ്പം ആയിരുന്നു ദീപ കിടക്കാൻ പോയത്. 

കോട്ടയം: കീഴൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്ത് വരികയായിരുന്ന ദീപയെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്ക് പോകുന്നത് ഭർത്താവ് വിലക്കിയതിനെ തുടർന്ന് ആത്മഹത്യാ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Add Asianetnews as a Preferred SourcegooglePreferred

വെള്ളിയാഴ്ച പുലർച്ചെ 1 മണിയിയോട് കൂടിയാണ് ദീപയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളോടൊപ്പം ആയിരുന്നു ദീപ കിടക്കാൻ പോയത്. സമീപത്തെ മുറിയിലായിരുന്നു ഭർത്താവ് പ്രസാദ് കിടന്നിരുന്നത്. മൂത്ത മകന്റെ കരച്ചിൽ കേട്ട് റൂമിലെത്തിയപ്പോഴാണ് ദീപയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ പ്രസാദ് ഇനി മുതൽ ജോലിക്ക് പോകേണ്ടെന്ന് ദീപയോട് പറഞ്ഞിരുന്നു.

ഇതിന്റെ പേരിൽ ഇരുവരും വഴക്കിട്ടിരുന്നു. പ്രസാദും ദീപയും തമ്മിൽ വഴക്കിടൽ പതിവായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദീപയുടെ അമ്മയും സംഭവ സമയം വീട്ടിലുണ്ടായിരുന്നു. പോസ്റ്റ്‌ മോർട്ടത്തിൻ ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.