ഭുവനേശ്വര്‍: കത്തികാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഒഡിഷയിലെ കാലഹണ്ഡിയിലാണ് സംഭവം. യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സെപ്റ്റംബര്‍ 14 നാണ് പരാതിക്ക് ആസ്പദമായ സംഭവം. 

ആറുപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. പ്രതികള്‍ പീഡനദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇതുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയതായും പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി.