Asianet News MalayalamAsianet News Malayalam

വീട്ടില്‍ കയറി വയോധികയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്നു

പരിക്കേറ്റ വിജയമ്മയെ പേരാവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Old aged woman lived alone attacked midnight by thief o steal her gold chain afe
Author
First Published Sep 16, 2023, 4:20 AM IST

കണ്ണൂർ: കൊട്ടിയൂരിൽ വയോധികയെ തലക്കടിച്ച് പരിക്കേൽപ്പിച്ച് മാല കവർന്നു. കൊട്ടിയൂർ കണ്ടപ്പന സ്വദേശി വിജയമ്മയുടെ ഒന്നര പവൻ മാലയാണ് കവർന്നത്. പ്രതിക്കായി കേളകം പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച  പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. 

വിജയമ്മ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. വീടിൻറെ പുറകുവശത്തെ വാതിൽ ചവിട്ടി തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്, വിജയമ്മയുടെ കഴുത്തിലെ സ്വർണ്ണ മാലയായിരുന്നു ലക്ഷ്യം, മോഷണം തടുക്കാൻ ശ്രമിക്കുന്നതിടെ വിജയമ്മയുടെ തലയ്ക്കടിയേറ്റു. നിലവിളിച്ചുകൊണ്ട് വിജയമ്മ അടുത്ത വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. പരിക്കേറ്റ വിജയമ്മയെ പേരാവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേരാവൂർ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുളള സംഘം സംഭവ സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്താനായി കേളകം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

വീഡിയോ റിപ്പോര്‍ട്ട് കാണാം...
Watch Video

Read also:  അദ്വൈതാശ്രമത്തിൽ മോഷണം; കള്ളൻ രക്ഷപ്പെട്ടത് ചെമ്പ് വാർപ്പ് കൊണ്ട് മുഖം മറച്ച്, ദൃശ്യങ്ങൾ പുറത്ത്

വീടുപണി നടക്കുന്ന സ്ഥലത്ത് പട്ടാപകല്‍ കവര്‍ച്ച, ടിന്‍ ഷീറ്റുകളുമായി കടന്ന നാടോടി സ്ത്രീകള്‍ പിടിയില്‍
ആലപ്പുഴ : നഗരത്തിൽ വീടുപണി നടക്കുന്ന കോമ്പൗണ്ടില്‍നിന്ന് അലൂമിനിയം ഷീറ്റുകളും ഇരുമ്പ് കമ്പികളും മറ്റും മോഷ്ടിച്ച നാടോടി സ്ത്രീകളെ പോലീസ് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശികളായ കൃഷ്ണമ്മ (30), മഹാലക്ഷ്മി(20), വെണ്ണില(18) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ആലപ്പുഴ പാലസ് വാർഡിലെ വീടുപണി നടക്കുന്ന സ്ഥലത്ത് നിന്നാണ് സാധനങ്ങൾ മോഷണം പോയത്. 10,000 രൂപ വില വരുന്ന ടിൻ ഷീറ്റുകളും, അലൂമിനിയം റോൾ, ഇരുമ്പ് ഷീറ്റ്, ഇരുമ്പ് കമ്പികൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.

സംഭവത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. ആലപ്പുഴ സൗത്ത് ഇൻസ്പെക്ടർ എസ്.അരുണിന്റെ നേതൃത്വത്തിൽ എസ്.ഐ മനോജ് കൃഷ്ണൻ., എ.എസ്.ഐ ലേഖ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളെയും റിമാൻഡ് ചെയ്തു.

Read also:  നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിന് ക്രൂരമര്‍ദനം; മണ്ണ് മാഫിയ സംഘത്തിനെതിരെ പരാതി നല്‍കിയതിനെന്ന് ആരോപണം

Follow Us:
Download App:
  • android
  • ios