അടൂർ കൈതപ്പറമ്പ് തിരുവിനാൽ പുത്തൻവീട്ടിൽ എബിൻ മാത്യു(31) ആണ് അറസ്റ്റിലായത്. ഇയാള്‍ വയോധികയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾ പൊലീസില്‍ പരാതി നൽകുകയായിരുന്നു. 

പത്തനംതിട്ട: പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ 98 വയസുള്ള വയോധികയെ ക്രൂരമായി മർദ്ദിച്ച ചെറുമകൻ അറസ്റ്റില്‍. ഏനാത്ത് സ്വദേശി എബിൻ മാത്യുവാണ് അമ്മൂമ്മയെ മർദ്ദിച്ചത്. ബന്ധുക്കളുടെ പരാതിയിൽ കേലസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തോട് വനിത കമ്മീഷനും റിപ്പോർട്ട് തേടി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പ്രായം പോലും വകവയ്ക്കാതെയാണ് എബിൻ മാത്യുവിന്റെ കണ്ണിൽ ചോര ഇല്ലാത്ത ക്രൂരത. വീട്ടുകാർ പല തവണ തടയാൻ ശ്രമിച്ചിട്ടും മദ്യപിച്ചെത്തിയ എബിൻ ശോശാമ്മയെ മർദ്ദിച്ചു. കട്ടിലിൽ നിന്നും വയോധികയെ വലിച്ച് താഴയിട്ടുവയും അസഭ്യം പറയുകയും ചെയ്തു. ശോശാമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ചില ബന്ധുക്കളാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. 

നിരന്തരം എബിൻ മദ്യപിച്ചെത്തി അമ്മൂമ്മയെയും വീട്ടിലുള്ളവരെയും മർദ്ദിക്കുമെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുമ്പോഴും പ്രതി മദ്യ ലഹരിയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അടൂർ ഡിവൈഎസ്പിയിൽ നിന്നും വനിതാ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona