ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി റോഡിൽ ഇറങ്ങിയോടിയ വൃദ്ധ മരിച്ചു. കോലഞ്ചേരി പത്താം മൈൽ സ്വദേശി വള്ളി സുബ്ബയ്യ ആണ് ഇന്ന് രാവിലെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്.

കോലഞ്ചേരി: ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി റോഡിൽ ഇറങ്ങിയോടിയ വൃദ്ധ മരിച്ചു. കോലഞ്ചേരി പത്താം മൈൽ സ്വദേശി വള്ളി സുബ്ബയ്യ ആണ് ഇന്നലെ രാവിലെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. തൊണ്ണൂറ്റി അഞ്ച് ശതമാനം പൊള്ളലേറ്റ വള്ളി സുബ്ബയ്യയെ നാട്ടുകാരാണ് കോല‌ഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.വൈകീട്ട് ഏഴ് മണിയോടെ ഇവരുടെ മരണം ആശുപത്രി സ്ഥിരീകരിച്ചു. ഇവർക്ക് മാനസീക അസ്വാസ്ഥ്യം ഉള്ളതായി പോലീസ് വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

Read more: 'പൊലീസ് എത്തിയില്ലെങ്കിൽ അവർ കൊന്നേനെ, മുത്തലാഖ് ചൊല്ലാഞ്ഞത് ഭയന്നിട്ട്'; മലപ്പുറത്ത് മർദ്ദനത്തിനിരയായ നവവരൻ

മട്ടമ്പലത്ത് കാറിലെത്തി ഫോൺ ചെയ്തുകൊണ്ട് നടന്ന് ട്രെയിനിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി

കോട്ടയം: മുട്ടമ്പലത്ത് കാറിലെത്തി പുറത്തിറങ്ങിയ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കോട്ടയം പള്ളിത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) ആണ് മരിച്ചത്.

രാവിലെ ജോലി സ്ഥലത്തേക്ക് പോകുംവഴി മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപത്തുവച്ചാണ് സംഭവം. റെയിൽവേ ഗേറ്റിനടുത്തേക്ക് കാറിലെത്തിയ ഹരികൃഷ്ണൻ, വണ്ടി നിർത്തി പുറത്തിറങ്ങിയ ശേഷം ഫോൺ എടുത്ത് ചെവിയോട് ചേർത്തുവച്ച് റെയിൽവേ ട്രാക്കിലേക്ക് നടന്നു. 

പെട്ടെന്ന് ട്രെയിൻ വന്നപ്പോൾ ട്രാക്കിലേക്ക് എടുത്തുചാടുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂം ജനറൽ മാനേജറായിരുന്നു ഹരികൃഷണഅൻ. പരേതനായ പത്മനാഭൻ നായരാണ് പിതാവ്. ലക്ഷ്മിയാണ് ഹരിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)