കണ്ണൂര്‍: ചെരുപ്പിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. തായെത്തെരു സ്വദേശി അജാസിനെയാണ് സിഐഎസ്എഫ് പിടികൂടിയത്. 910 ഗ്രാം ഹാഷിഷ് ഓയിലാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

ചെരുപ്പിലും അടിവസ്ത്രത്തിലും പേസ്റ്റ് ‍രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. ഇത് ദോഹയിലേക്ക് കടത്താനായിരുന്നു ശ്രമം. വിപണിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.