ക്ഷേത്ര ദർശനത്തിനായി മണക്കാട് സ്വദേശി ശ്രീരാമകൃഷ്ണനും കുടുംബാംഗങ്ങളും പോയപ്പോഴായിരുന്നു മോഷണം. വ്യാഴാഴ്ച രാവിലെ പോയി വെള്ളിയാഴ്ച ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് 85 പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതി കസ്റ്റഡിയിൽ. ഷെഫീക്ക് എന്ന ആളാണ് പിടിയിലായത്. വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോകുന്നതിന് മുമ്പേ മോഷ്ടാവ് വീട്ടിനുള്ളിൽ പ്രവേശിച്ച് ഒളിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
ക്ഷേത്ര ദർശനത്തിനായി മണക്കാട് സ്വദേശി ശ്രീരാമകൃഷ്ണനും കുടുംബാംഗങ്ങളും പോയപ്പോഴായിരുന്നു മോഷണം. വ്യാഴാഴ്ച രാവിലെ പോയി വെള്ളിയാഴ്ച ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീട്ടിൽ ഉപനയന ചടങ്ങ് നടക്കുന്നതിനാല്‍ നിരവധി അതിഥികളുണ്ടായിരുന്നു. ഈ തിരക്കിനിടെ മോഷ്ടാവ് വീട്ടിനുള്ളിൽ കയറി ഒളിച്ചിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ബലപ്രയോഗത്തിലൂടെ കതകുകള്‍ തകർത്തിട്ടില്ല, രണ്ടാം നിലയിലെ വാതിൽ തുറന്നാണ് മോഷ്ടാവ് പുറത്ത് കടന്നിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന പഴങ്ങളും മോഷ്ടാവ് കഴിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

