Asianet News MalayalamAsianet News Malayalam

തലസ്ഥാനത്ത് വീണ്ടും ഓണ്‍ലൈൻ ബാങ്കിംങ് തട്ടിപ്പ്; പലപ്പോഴായി തട്ടിയെടുത്തത് രണ്ടു ലക്ഷം

ഒരു ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷത്തിന്‍റെ ചെക്ക് ഒരാള്‍ക്ക് നൽകി. ചെക്ക് നൽകിയ ആള്‍ പണം പിൻവലിച്ചതിന് ശേഷം അക്കൗണ്ടില്‍ അവശേഷിച്ചത് ഒരു ലക്ഷം മാത്രമായിരുന്നു

online banking fraud in thiruvananthapuram lost two lakhs rupees
Author
Thiruvananthapuram, First Published Mar 19, 2019, 10:58 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈൻ ബാങ്കിംങ് തട്ടിപ്പ്. പേയാട് സ്വദേശി ജയകുമാരൻ നായരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പലപ്പോഴായി രണ്ടു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 12 പ്രാവശ്യം ബാങ്ക് അക്കൗണ്ടിൽ നിന്നും ജയകുമാരൻ നായർ അറിയാതെ പൈസ പിൻവലിച്ചുവെന്നാണ് പരാതി. അഞ്ചു ലക്ഷം രൂപ അക്കൗണ്ടിലുണ്ടായിരുന്നു. ഒരു ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷത്തിന്‍റെ ചെക്ക് ഒരാള്‍ക്ക് നൽകി. ചെക്ക് നൽകിയ ആള്‍ പണം പിൻവലിച്ചതിന് ശേഷം അക്കൗണ്ടില്‍ അവശേഷിച്ചത് ഒരു ലക്ഷം മാത്രമായിരുന്നു. 

സംശയം തോന്നിപ്പോള്‍ എസ്ബിഐ ശാഖയിൽ പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ബീഹാറിൽ നിന്നും പലപ്പോഴായി പണം പിൻവലിച്ചത് വ്യക്തമായതെന്ന് പരാതിക്കാരൻ പറയുന്നു.

Follow Us:
Download App:
  • android
  • ios