മുദ്രാ ലോണിന്‍റേയും ചെറുകിട വ്യവസായ ലോണിന്‍റേയും പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. കാട്ടാക്കടയിൽ യുവാവിനു മുപ്പതിനായിരം രൂപ നഷ്ടമായി. പത്തു ലക്ഷം രൂപയുടെ ലോണ്‍ അനുവദിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 

തിരുവനന്തപുരം: മുദ്രാ ലോണിന്‍റേയും ചെറുകിട വ്യവസായ ലോണിന്‍റേയും പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. കാട്ടാക്കടയിൽ യുവാവിനു മുപ്പതിനായിരം രൂപ നഷ്ടമായി. പത്തു ലക്ഷം രൂപയുടെ ലോണ്‍ അനുവദിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 

ഇതര സംസ്ഥാനത്തു ഉള്ളവരാണ് തട്ടിപ്പിന് പിന്നിൽ. വീഡിയോ കോള്‍ ചെയ്ത് ലോണിനുള്ള ഇന്‍ഷുറന്‍സ് തുകയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ പരസ്യം കണ്ടാണ് പ്രസാദ് ലോണിന് അപേക്ഷിച്ചത്. തട്ടിപ്പിനിരയായ പ്രസാദ്, പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നൽകി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona