കോഴിക്കോട്: പയ്യോളിയിലെ പെരുമാൾ പുരത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലിടിച്ച് ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ രാജേഷ് ആണ് മരിച്ചത്.  അപകടത്തെ തുട‍ർന്ന് റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കോഴിക്കോട്-കണ്ണൂർ ദേശീയ പാത ഉപരോധിച്ചു.