Asianet News MalayalamAsianet News Malayalam

ഒടിടി സര്‍വ്വീസില്‍ മോഡലുകളുടെ പോണ്‍, പാക്ക് ബന്ധമെന്ന് സംശയം, ഇന്ത്യക്കാര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍ സ്വദേശിയായ മോഡല്‍ ജൂലൈ 25 ന് സിറ്റി സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
 

pak connection with porn in ott service indian arrested in madhyapradesh
Author
Indore, First Published Aug 26, 2020, 2:20 PM IST

ഇന്‍ഡോര്‍: അനധികൃതമായി ചിത്രീകരിച്ച മോഡലുകളുടെ പോണ്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒടിടി സര്‍വ്വീസ് തുടങ്ങിയ രണ്ട് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. സോഫ്റ്റവെയര്‍ എഞ്ചിനിയര്‍ ആണ് അറസ്റ്റിലായവരില്‍ ഒരാള്‍. 22 രാജ്യങ്ങളിലായി അനധികൃതാമായി ഷൂട്ട് ചെയ്തതാണ് ഈ പോണ്‍ ദൃശ്യങ്ങള്‍. 

ദീപക് സെനി (30), കേശവ് സിംഗ് (27) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതികളായ ഏഴ് പേര്‍ ഒളിവിലാണ്. സംഭവവത്തില്‍ പാക്ക് ബന്ധമുണ്ടെന്നും മധ്യപ്രദേശ് പൊലീസ കണ്ടെത്തി. പാക്കിസ്ഥാന്‍ സ്വദേശിയായ ഹുസൈന്‍ അലി ആണ് ഒടിടി സര്‍വ്വീസിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത്. കുറ്റകൃത്യത്തില്‍ അലിയുടെ പങ്ക് എന്തെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

ഒടിടി സര്‍വ്വീസിന് പ്രതിമാസം 249 രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക്. പോണ്‍ അടങ്ങിയ സിനിമകള്‍ക്കായി വിതരണക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ഇവര്‍ നല്‍കിയിരുന്നു. ഇ്ത്തരത്തില്‍ 84 സിനിമകള്‍ ഇവര്‍ ഇതിലൂടെ പുറത്തിറക്കിയെന്നാണ് ഇന്‍ഡോര്‍ സൈബര്‍ സെല്‍ പൊലീസ് സൂപ്രണ്ട ജിതേന്ദ്ര സിംഗ് അറിയിച്ചത്. 

വെബ്‌സീരീസിലേക്ക് എന്ന പേരിലാണ് മോഡലുകളെ ആകര്‍ഷിച്ചിരുന്നത്. തുടര്‍ന്ന് പോണ്‍ സിനിമകളാണ് ഇവര്‍ ഷൂട്ട് ചെയ്തിരുന്നത്. ഈ വീഡിയോകള്‍ മുംബൈ കേന്ദ്രീകരിച്ച് പോണ്‍ സിനിമകള്‍ വിതരണം ചെയ്യുന്ന അശോക് സിംഗ് , വിജയാനന്ദ് പാണ്ഡെ എന്നിവര്‍ക്ക് വീഡിയോകള്‍ വില്‍ക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്‍ഡോര്‍ സ്വദേശിയായ മോഡല്‍ ജൂലൈ 25 ന് സിറ്റി സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ഒരു ഫാം ഹൗസില്‍ വച്ച് പോണ്‍ ചിത്രീകരിക്കുകയും വീഡിയോ പല പോണ്‍സൈറ്റുകളിലും അപ്ലോഡ് ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് മോഡലിംഗ് ഏജന്‍സി നടത്തുന്ന മിലിന്ദ് ദവാര്‍, ജയറക്ടറായി അഭിനയിച്ച് തട്ടിപ്പുനടത്തിയ ബ്രിജേന്ദ്ര ഗുര്‍ജാര്‍, ക്യാമറാമാന്‍ 

Follow Us:
Download App:
  • android
  • ios