ചെടി നട്ടു വളര്‍ത്തിയവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു. 

പാലക്കാട്: അട്ടപ്പാടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപകമാക്കി എക്‌സൈസ്. കോട്ടത്തറ സാമ്പാര്‍കോട് ദേശത്ത് നഞ്ചന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് ഏകദേശം ആറു മാസം പ്രായമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടി നട്ടു വളര്‍ത്തിയവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗളി റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അശ്വിന്‍ കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ പ്രമോദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ് സന്ധ്യ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ അനൂപ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

ഹോസ്ദുര്‍ഗ് അജാനൂരില്‍ നിന്ന് 1.25 കിലോഗ്രാം കഞ്ചാവ് പിടികൂടിയതായും എക്‌സൈസ് അറിയിച്ചു. സംഭവത്തില്‍ പുതുക്കൈ സ്വദേശി ഷാജിയെ അറസ്റ്റ് ചെയ്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷാജി കെ വി, സിജു കെ, സിജിന്‍ സി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ദിജിത്ത് പി വി എന്നിവരും പങ്കെടുത്തു.

കൊടും വനത്തിലെ ഉത്സവം: പ്രവേശനം വര്‍ഷത്തില്‍ ഒറ്റ ദിവസം, പോകാനൊരുങ്ങുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി കളക്ടര്‍

YouTube video player