Asianet News MalayalamAsianet News Malayalam

പാലക്കാട് വ്യവസായിയെ വെട്ടിക്കൊന്നു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊല്ലംകോട് ബിജെപിയുടെ പഞ്ചായത്ത് അംഗം ടി എൻ രമേശിന്‍റെ സഹോദരനാണ് മരിച്ച രാജേന്ദ്രൻ. രമേശും രാജേന്ദ്രനും തമ്മില്‍ സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നു പേരെ കൊല്ലംകോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

palakkad murder three in custody
Author
Palakkad, First Published Apr 30, 2021, 1:19 AM IST

പാലക്കാട്: പാലക്കാട് കൊല്ലംകോട് വ്യവസായിയെ വെട്ടിക്കൊന്നു. ബംഗളൂരുവില്‍ വ്യവസായിയായ  ടി എൻ രാജേന്ദ്രനാണ് കൊല്ലപ്പെട്ടത്. കൊല്ലംകോട് നെന്മേനിക്കടുത്ത മണികണ്ഠൻ കുളത്തെ കൃഷിയിടത്തിലാണ് സംഭവം. പാടത്ത് വെട്ടേറ്റ് കിടന്ന രാജേന്ദ്രനെ സഹായി സുദീപ് വിളിച്ചതനുസരിച്ച് കാറുമായെത്തിയ നാട്ടുകാരനാണ് കൊല്ലംകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലംകോട് ബിജെപിയുടെ പഞ്ചായത്ത് അംഗം ടി എൻ രമേശിന്‍റെ സഹോദരനാണ് മരിച്ച രാജേന്ദ്രൻ. രമേശും രാജേന്ദ്രനും തമ്മില്‍ സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നു പേരെ കൊല്ലംകോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏറെക്കാലമായി ബംഗളൂരുവിലാണ് രാജേന്ദ്രനും കുടുംബവും താമസിക്കുന്നത്.

സഹോദരനുമായുള്ള സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചനകൾ. തർക്കമുള്ള പാടത്ത് കഴിഞ്ഞ ദിവസം സഹോദരൻ നെല്ല് വിതച്ചിരുന്നു. അവിടെ വെച്ച് തന്നെയാണ് രാജേന്ദ്രന് വെട്ടേറ്റത്. രാജേന്ദ്രൻറെ സഹായിയും സംഭവത്തിന് ദൃക്സാക്ഷിയുമായ സുദീപിന്റെ മൊഴിയനുസരിച്ചാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സഹോദരൻ ടി എൻ രമേശിന് സംഭവത്തിൽ പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios