Asianet News MalayalamAsianet News Malayalam

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: അ‍ഞ്ച് പ്രതികളും ഒളിവില്‍ തന്നെ

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടിട്ട് മുപ്പത്തിയഞ്ച് ദിവസം പിന്നിട്ടിട്ടും അവശേഷിക്കുന്ന അ‍ഞ്ച് പ്രതികള്‍ ഒളിവില്‍ തന്നെ

Palakkad RSS worker s murder All the five accused are absconding
Author
Kerala, First Published Dec 20, 2021, 12:45 AM IST

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടിട്ട് മുപ്പത്തിയഞ്ച് ദിവസം പിന്നിട്ടിട്ടും അവശേഷിക്കുന്ന അ‍ഞ്ച് പ്രതികള്‍ ഒളിവില്‍ തന്നെ. പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സഞ്ജിത്തതിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. അന്വേഷണം മറ്റൊരേജന്‍സിക്ക് കൈമാറണമെന്ന് സഞ്ജിത്തിന്‍റെ അമ്മ സുനിത ആവശ്യപ്പെട്ടു. എട്ട് പ്രതികളുള്ള കേസിൽ മൂന്ന് പേർ മാത്രമാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. 

കഴിഞ്ഞമാസം പതിന‌ഞ്ചിന് പട്ടാപ്പകല്‍ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്. ഗൂഡാലോചനയില്‍ പങ്കെടുത്തവരടക്കം എട്ടു പ്രതികളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുമ്പോഴും അഞ്ചുപേരിപ്പോഴും ഒളിവില്‍ തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സഞ്ജിത്തിന്‍റെ കുടുംബം പറയുന്നത്.

പ്രതികളുടെ പേരും വിവരങ്ങളും ഇതിനോടകം കണ്ടെത്താനായിട്ടുണ്ട്. ഇവരുടെ വീടുകളിലും ഇവരെത്താനിടയുള്ള സ്ഥലങ്ങളിലും നിരീക്ഷണവും പരിശോധനയും തുടരുമ്പോഴും കൊലയാളി സംഘം ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്.

Follow Us:
Download App:
  • android
  • ios