പത്തനംതിട്ട: പന്തളത്ത് വിവാഹിതയായ യുവതിയെ നിരവധി തവണ ബലാത്സംഗം ചെയ്തതായി പരാതി. ആരോപണ വിധേയനായ കുളനട സ്വദേശി സിനു രാജനെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ സഹോദരന്റെ സുഹൃത്താണ് സിനു രാജൻ. 2018 മാർച്ചിൽ യുവതിയുടെ വീട്ടിലെത്തിയ സിനു രാജൻ യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. നിരന്തരം ഈ ദൃശ്യങ്ങൾ കാണിച്ച് യുവതിയെ ഭീക്ഷണിപ്പെടുത്തി. തുടർന്ന് മാവേലിക്കരയിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു. പല തവണ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങള്‍ വാങ്ങി പണയം വെക്കുകയും ചെയ്തു. 

രണ്ട് വർഷങ്ങൾക്ക് ശേഷം യുവതിയുടെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ സിനു രാജൻ പ്രചരിപ്പിച്ചതോടെയാണ് ഈ മാസം മൂന്നാം തീയതി യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനു രാജനെ അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുന്‍പ് മഹാരാഷ്ട്രയിൽ നിന്നെത്തിയ സിനു വീട്ടിൽ ക്വാറന്റെനിലായിരുന്നു. കൊവിഡ് നെഗറ്റീവായതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Read more: സഹപ്രവര്‍ത്തകരെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം, കോട്ടയത്ത് യുഡി ക്ലാർക്ക്  പൊലീസ് കസ്റ്റഡിയിൽ