ഇന്ന് രാവിലെ എത്തിയ പാറ്റ്നയില്‍ നിന്നുള്ള സംഘമിത്ര എക്സ്പ്രസിന്‍റെ പുറത്താണ് ഈ വസ്തു കണ്ടെത്തിയത്. റെയില്‍വേ ശൂചികരണ തൊഴിലാളികളാണ് രാവിലെ 8.30ഓടെ ഇത് കണ്ടെത്തിയതെന്ന് റെയില്‍വേ എഡിജിപി അലോക് മോഹന്‍ അറിയിച്ചു. 

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബിനു സമാനമായ വ​സ്തു ക​ണ്ടെ​ത്തി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ്ലാ​റ്റ്ഫോം ഒ​ന്നി​ലെ ട്രോ​ളി പാ​ത​യി​ലാ​ണ് ഗ്ര​നേ​ഡ് പോ​ലു​ള്ള വ​സ്തു ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ​ത​ന്നെ ബോം​ബ് സ്ക്വാ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ടെ​ത്തി​യ വ​സ്തു സ്ഫോ​ട​ക വ​സ്തു​വ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

ഇന്ന് രാവിലെ എത്തിയ പാറ്റ്നയില്‍ നിന്നുള്ള സംഘമിത്ര എക്സ്പ്രസിന്‍റെ പുറത്താണ് ഈ വസ്തു കണ്ടെത്തിയത്. റെയില്‍വേ ശൂചികരണ തൊഴിലാളികളാണ് രാവിലെ 8.30ഓടെ ഇത് കണ്ടെത്തിയതെന്ന് റെയില്‍വേ എഡിജിപി അലോക് മോഹന്‍ അറിയിച്ചു.

ഇത് എന്ത് വസ്തുവാണെന്ന് ഇതുവരെ തീര്‍ച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇതിന്‍റെ ഉറവിടവും കണ്ടെത്താന്‍ വിഷമം ഉണ്ടാകും. എങ്കിലും വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് അലോക് പറഞ്ഞു.

റെയില്‍വേയുടെ ഡിവിഷണല്‍ സെക്യുരിറ്റി കമ്മീഷ്ണറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സതേണ്‍ റെയില്‍വേയും അറിയിച്ചിട്ടുണ്ട്. ബംഗലൂരുവില്‍ നിന്നുള്ള റെയില്‍വേ ഗതാഗതത്തെ സംഭവം ബാധിച്ചിട്ടില്ല.