Asianet News MalayalamAsianet News Malayalam

ക്ഷേത്രത്തിലെ മോഷണത്തിനിടെ സിസിടിവിയും അടിച്ച് മാറ്റി, കല്ലാര്‍ ഡാമില്‍ നിന്ന് മുങ്ങിയെടുത്ത് വിദഗ്ധര്‍

കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി ആഘോഷം നടന്നിരുന്നു. ഈ സമയം കാണിക്കയായി ലഭിച്ച പണവും നഷ്ടപ്പെട്ടിട്ടുണ്ട്.

Parts of CCTV which was stolen from Nedumkandam temple recovered from kallar dam etj
Author
First Published Oct 24, 2023, 11:06 AM IST

ഇടുക്കി: നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട സിസിടിവിയുടെ ഉപകരണങ്ങൾ സമീപമുള്ള കല്ലാർ ഡാമിൽ നിന്നും കണ്ടെടുത്തു. കഴിഞ്ഞ ദിവസം പൊലീസ് നായ മണം പിടിച്ച് ഡാമിന് സമീപത്ത് വരെ എത്തിയിരുന്നു ഫയർഫോഴ്സിന്റെ മുങ്ങൽ വിദഗ്ധരും സ്കൂബ ടീമും നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് ഇടുക്കി നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്നത്. ശ്രീ കോവില്‍ തുറന്ന മോഷ്ടാവ് നാല് കാണിക്ക വഞ്ചികള്‍ കുത്തി തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. കാണിക്ക വഞ്ചി പൊളിക്കാനായി ഉപയോഗിച്ച കമ്പി സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. ക്ഷേത്രം ഓഫീസിനകത്ത് പ്രവേശിച്ച മോഷ്ടാവ് അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും അപഹരിച്ചിരുന്നു.

ക്ഷേത്രത്തിലെ സിസി ടിവി ക്യാമറകളും മോണിറ്ററും ഹാര്‍ഡ് ഡിസ്‌കും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്രം അധികൃതര്‍ വിശദമാക്കിയിരുന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി ആഘോഷം നടന്നിരുന്നു. ഈ സമയം കാണിക്കയായി ലഭിച്ച പണവും നഷ്ടപ്പെട്ടിട്ടുണ്ട്. പരാതിയില്‍ നെടുങ്കണ്ടം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിസിടിവിയുടെ ഉപകരണങ്ങള്‍ ഡാമില്‍ നിന്ന് കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios