കാര്‍ഡ് ഉപയോഗിച്ച് രണ്ട് വട്ടം തുക അടിച്ചെന്നും ഇതിന്റെ രശീതി ചോദിച്ചതോടെയാണ് ആക്രമണമുണ്ടായതെന്നും വിപിന്‍ വിജയന്‍ പറഞ്ഞു. 

കൊച്ചി: എറണാകുളം കുമ്പളം ടോള്‍പ്ലാസയില്‍ യാത്രക്കാരന് ടോള്‍ ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം. കാക്കനാട് സ്വദേശി വിപിന്‍ വിജയനാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് മര്‍ദ്ദനമേറ്റത്. ഫാസ്ടാഗ് ഇല്ലാത്തതിനാല്‍ എടിഎം കാര്‍ഡ് ആണ് ടോള്‍ പ്ലാസയില്‍ നല്‍കിയത്. കാര്‍ഡ് ഉപയോഗിച്ച് രണ്ട് വട്ടം തുക അടിച്ചെന്നും ഇതിന്റെ രശീതി ചോദിച്ചതോടെയാണ് ആക്രമണമുണ്ടായതെന്നും വിപിന്‍ വിജയന്‍ പറഞ്ഞു. പൊലീസ് കേസ് എടുത്തു.