തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് കെഎസ്ആര്‍ടിസി ബസിനെതിരെ കല്ലേറ്. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്നും പാപ്പാന്‍ചാണിയിലേക്ക് പോകുന്ന ബസാണ് തിരുവല്ലത്തിനടുത്തുവച്ച് അ‍ജ്ഞാതന്‍ കല്ലേറിഞ്ഞ് തകര്‍ത്തത്. ബുള്ളറ്റ് ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ അ‍ജ്ഞാതന്‍ ബസിന്‍റെ മുന്നിലും പിറകിലും ഉള്ള ചില്ലുകള്‍ കല്ലേറി‌ഞ്ഞു തകര്‍ത്തു. ഇയാള്‍ ആരാണെന്ന് ബസ് ജീവനക്കാര്‍ക്ക് വ്യക്തമായില്ല. യാത്രക്കാര്‍ പരിക്ക് സംഭവിച്ചിട്ടില്ല. തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച ബസ് യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.