കഴിഞ്ഞ വര്‍ഷം ജനുവരി 29 ന് പെൺകുട്ടി വീട്ടിൽ ആരുമില്ലാത്ത സമയത്ത് ടിവി കണ്ട് കൊണ്ടിരുന്നപ്പോഴാണ് പ്രതി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 26 പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മണ്ണ് പുളിക്കൽ വീട്ടിൽ പ്രവീണാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജനുവരി 29 ന് പെൺകുട്ടി വീട്ടിൽ ആരുമില്ലാത്ത സമയത്ത് ടിവി കണ്ട് കൊണ്ടിരുന്നപ്പോഴാണ് പ്രവീൺ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ജൂൺ മാസം മുതൽ പല തവണ പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

YouTube video player