മുക്കം സ്വദേശി കൊന്നാലത്ത് മുബഷിർ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരമാണ് മുക്കം പൊലീസ് കേസെടുത്തത്.

കോഴിക്കോട്: കോഴിക്കോട് മുക്കം മണാശ്ശേരിയിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മുക്കം സ്വദേശി കൊന്നാലത്ത് മുബഷീർ ആണ് അറസ്റ്റിലായത്. പതിനൊന്നd വയസുകാരനെ മദ്രസയിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. പീഡന വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞതിനെത്തുടർന്ന് രക്ഷിതാക്കൾ മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

മലപ്പുറത്ത് പന്ത്രണ്ട് വയസുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്കൂൾ അധ്യാപകനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ വീട്ടിൽ അസൈനാറാണ് പിടിയിലായത്. നിലമ്പൂരിലെ ഒരു ഗവൺമെൻ്റ് സ്കൂളിലെ അധ്യാപകനാണ് അറസ്റ്റിലായ അസൈനാർ. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭയപ്പെടുത്തിയായിരുന്നു പീഡനം. പല പ്രാവശ്യം ലൈംഗിക പീഡനം നടത്തി. വിവരം ഒടുവിൽ കുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കൾ നിലമ്പൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ കൂടുതൽ കുട്ടികളെ പീഡനത്തിന് ഇരയാക്കിയോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

Also Read: ഭാര്യയെ തുറിച്ച് നോക്കിയെന്ന് ആരോപിച്ച് ദളിത് യുവാവിനെയും മാതാപിതാക്കളെയും വെടിവെച്ച് കൊന്നു

കഴിഞ്ഞ ദിവസം, കണ്ണൂര്‍ പരിയാരത്ത് പോക്‌സോ കേസില്‍ പ്രതിയായ കായികാധ്യാപകനെയും പൊലീസ് പിടികൂടിയിരുന്നു. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ച് നല്‍കിയെന്നായിരുന്നു പരാതി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ അമ്മയുടെ ഫോണിലേക്കാണ് കായിക അധ്യാപകനായ കെ സി സജീഷ് അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചത്. ഈ ഫോണ്‍ വിദ്യാര്‍ത്ഥിനിയാണ് ഉപയോഗിക്കുന്നത് മനസിലാക്കിയ ശേഷമായിരുന്നു അധ്യാപകന്‍ വാട്സ് ആപ്പിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്.