Asianet News MalayalamAsianet News Malayalam

പോക്‌സോ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് സഹായം ചെയ്തതിനാണ് ഇയാളെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട് ഇടശേരിക്കുന്നേല്‍ റിയാസിനെ റിമാന്‍ഡ് ചെയ്തിരുന്നു.
 

POCSO case: Police release look out notice against Youth Congress leader
Author
Kochi, First Published Jun 26, 2021, 1:04 PM IST

മൂവാറ്റുപുഴ: പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. എറണാകുളം ജില്ലയിലെ പോത്താനിക്കോട് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയായ ഇയാള്‍ ഒളിവിലാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും പൊലീസ് പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസില്‍ പറയുന്നു. പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് സഹായം ചെയ്തതിനാണ് ഇയാളെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തത്.

കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കാട് ഇടശേരിക്കുന്നേല്‍ റിയാസിനെ റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് സഹായം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും വിവരം മറച്ചുവച്ചതിനും രണ്ടാംപ്രതിയാക്കി ഇയാള്‍ക്കെതിരെ കേസെടുത്തത്. മൂവാറ്റുപുഴ ഡിവൈഎസ്പി സി ജി സനല്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios