കൊല്ലം: പത്തനാപുരത്ത്  12 വയസുകാരിയെ നാല് വർഷമായി പീഡിപ്പിച്ച അച്ഛനെ പത്തനാപുരം കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ നാലുവര്‍ഷമായി ഭീഷണി പെടുത്തി ലൈഗിംകമായി പിഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. ഇക്കാര്യം അമ്മയോട് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ വീടിന് സമിപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിശദമായ പരിശോധനയിലാണ് പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. ആശുപത്രി അധികൃതർ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു.

വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാൽ നേരിട്ടെത്തി കുട്ടിയില്‍ നിന്നും കുട്ടിയുടെ കുടംബാംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കുട്ടിക്ക്  കൗൺസിലിങ്ങ് നല്‍കാന്‍  വനിതാകമ്മിഷന്‍ അംഗം നിര്‍ദ്ദേശം നല്‍കി. അച്ഛനെതിരെ  പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അച്ഛന്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് കുന്നികോട് പൊലീസ് രേഖപ്പെടുത്തി. കുട്ടിക്കും കുടുംബത്തിനും ഭിഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍  ഇവരെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റാന്‍  പൊലീസ് തീരുമാനിച്ചിട്ടുണ്ട്.