Asianet News MalayalamAsianet News Malayalam

സ്വപ്ന സുരേഷിന്‍റെ വ്യാജ ബിരുദം; പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

കെഎസ്ഐടിഎൽ എംഡി ഡോ. ജയശങ്കർ പ്രസാദിന്റെ പരാതിയിലാണ് സ്വപ്നയ്ക്കെതിരെയും സ്വപ്നയെ നിയമിച്ച പിഡബ്ല്യൂസി, സ്വപ്നയെ തെരഞ്ഞെടുത്ത വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തത്.

police case against swapna suresh on fake degree certificate issue
Author
Thiruvananthapuram, First Published Jul 15, 2020, 12:01 AM IST

തിരുവനന്തപുരം; വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിതിൽ സ്വപ്ന സുരേഷിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കന്‍റോണ്‍മെന്‍റ് അസി കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്വപ്നയ്ക്കെതിരെ കേസടുത്തത്. 

കെഎസ്ഐടിഎൽ എംഡി ഡോ. ജയശങ്കർ പ്രസാദിന്റെ പരാതിയിലാണ് സ്വപ്നയ്ക്കെതിരെയും സ്വപ്നയെ നിയമിച്ച പിഡബ്ല്യൂസി, സ്വപ്നയെ തെരഞ്ഞെടുത്ത വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തത്. വ്യാജരേഖ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

അതേ സമയം മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിലിന് പരാതിയുമായി ഡിജിപി. സ്വർണ്ണക്കടത്ത് കേസിൽ പൊലീസിനെതിരെ വ്യാജവാർത്തകൾ നൽകുന്നുവെന്നാരോപിച്ചാണ് പരാതി. 

ഉന്നത ഉദ്യോഗസ്ഥർക്കെതിര വ്യാജ വാർത്തകൾ നൽകുന്നതിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ഐജി ശ്രീജിത്ത് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ കത്തും വാർത്തകളും ചേർത്താണ് പരാതി.

Follow Us:
Download App:
  • android
  • ios