2003 ഒക്ടോബര്‍ 25 ന് ബില്‍ഡര്‍ രാജേഷ് എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് കമലേഷിനെ പൊലീസ് പിടികൂടിയത്.
പല്‍ഗര്‍: പതിനാറ് വര്‍ഷത്തിന് ശേഷം കൊലപാതക കേസിലെ പ്രതിയെ പൊലീസ് പിടികൂടി. അമ്പത്തിയേഴുകാരനായ കമലേഷ് ജെയ്നാണ് പൊലീസ് പിടിയിലായത്. മുംബൈയിലെ ബോറിവാലി റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്.
2003 ഒക്ടോബര്‍ 25 ന് ബില്‍ഡര്‍ രാജേഷ് എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് കമലേഷിനെ പൊലീസ് പിടികൂടിയത്. കേസില്‍ പതിനാല് പേരായിരുന്നു പ്രതികള്‍. ഇവരില്‍ 10 പേരെ നേരത്തെ പിടികൂടുകയും ഒരാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഒളിവില്‍ പോയ മൂന്നുപേരില്‍ ഒരാളാണ് കമലേഷ്.
