ബുധനാഴ്ചയാണ് കോടതി സമുഛയത്തിന് മുന്നിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാന്‍പോയപ്പോള്‍ഈ 26 വയസുകാരന്‍ രക്ഷപ്പെട്ടത്.

കാസര്‍കോട്:  കോടതിയില്‍ഹാജരാക്കാൻ കൊണ്ടു വന്നപ്പോൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി പിടിയില്‍. അണങ്കൂര്‍സ്വദേശി അഹമ്മദ് കബീറാണ് പിടിയിലായത്. ഒരു ബന്ധുവിന്‍റെ വീട്ടിലേക്ക് വരുന്ന വഴി എടനീര്‍വച്ചാണ് അറസ്റ്റിലായത്.

ബുധനാഴ്ചയാണ് കോടതി സമുഛയത്തിന് മുന്നിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് കൈകഴുകാന്‍പോയപ്പോള്‍ഈ 26 വയസുകാരന്‍ രക്ഷപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍നിന്ന് രണ്ട് പൊലീസുകാരുടെ അകമ്പടിയോടെയാണ് കബീറിനെ കൊണ്ട് വന്നതെങ്കിലും കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.ഇയാള്‍ക്ക് ബദിയടുക്ക വിദ്യാനഗര്‍, കാസര്‍കോട് സ്റ്റേഷനുകളില്‍മയക്ക്മരുന്ന് കേസുകളുണ്ട്.

കുഴപ്പണം തട്ടിയെടുക്കാൻ തമ്പടിച്ച 13 അംഗ സംഘം പാലക്കാട് പിടിയില്‍

മാലിന്യ കൂമ്പാരത്തിൽ നിന്നും ദേശീയ പതാക കണ്ടെത്തിയ സംഭവം; മൂന്ന് പേർ പിടിയിൽ

കൊച്ചി: എറണാകുളം ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തിൽ നിന്നും ദേശീയ പതാക കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തോപ്പുംപടി സ്വദേശി സജാർ, കിഴക്കമ്പലം സ്വദേശി ഷമീർ, ഇടുക്കി സ്വദേശി മണി ഭാസ്ക്കർ എന്നിവരാണ് പിടിയിലായത്. തൃപ്പുണ്ണിത്തുറയിൽ വച്ചാണ് പൊലീസ് മൂവരെയും പിടികൂടിയത്. ദേശീയ പതാക ഉൾപ്പടെ വാഹനത്തിൽ മാലിന്യം കൊണ്ട് തള്ളുകയായിരുന്നു. ഈ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാലിന്യത്തോടൊപ്പം ദേശീയപതാക കൊടുത്തയച്ചവർക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്. കോസ്റ്റ് ഗാർഡിന്‍റെ പതാകയും ദേശീയപതാകയും യൂണിഫോമുകളും ഇരുമ്പനം കടത്തുകടവ് റോഡിലാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

പരിസരവാസിയായ വിമുക്തഭടന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുമ്പനം കടവത്ത് കടവ് റോഡ് സൈഡില്‍ ആളൊഴിഞ്ഞ പറമ്പില്‍ മാലിന്യം വാഹനത്തില്‍ കൊണ്ടുവന്നത് തള്ളിയത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് മാലിന്യകൂമ്പാരത്തിനുള്ളില്‍ ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡിന്‍റെ പതാകയും കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹില്‍പാലസ് പൊലീസ് സ്ഥലത്തെത്തി ദേശീയ പതാക, മാലിന്യ കൂമ്പാരത്തില്‍ നിന്ന് എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോസ്റ്റ് ഗാര്‍ഡ് നശിപ്പിക്കാൻ ഏല്‍പ്പിച്ച ഉപയോഗ്യശൂന്യമായ ലൈഫ് ജാക്കറ്റുകളടക്കമുള്ള പാഴ് വസ്തുക്കളുടെ കൂട്ടത്തിലാണ് ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡ് പതാകയും ഉണ്ടായിരുന്നത്.

Also Read:കൊച്ചിയില്‍ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക; സല്യൂട്ട് നല്‍കി, മടക്കിയെടുത്ത് പൊലീസുകാരന്‍

വിവരമറിഞ്ഞെത്തിയ പൊലീസ് ദേശീയ പതാകയെ അനാദരിച്ചതിലും നവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളിയതിലും കേസെടുത്തു. ദേശീയ പതാകയും കോസ്റ്റ് ഗാര്‍ഡ് പതാകയും മാലിന്യകൂമ്പാരത്തിലെത്തിയതില്‍ കോസ്റ്റ് ഗാര്‍ഡും അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Also Read: മാലിന്യക്കൂമ്പാരത്തിൽ ദേശീയ പതാക, സല്യൂട്ട് അടിച്ച് ആദരവ് നൽകി പൊലീസുകാരൻ, അഭിനന്ദിച്ച് മേജർ രവി