മുംബൈ: ഹോട്ടൽ മുറിയിൽ വച്ച് ജൂനിയർ ആർട്ടിസ്റ്റ് പീഡിപ്പിച്ചതായി സീരിയൽ താരത്തിന്റെ പരാതി. ഹരിയാനയിലെ യമുന നഗര്‍ സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് തന്നെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയതെന്ന് നടി പരാതിയിൽ ആരോപിച്ചു. ഒക്ടോബറിലാണ് പ്രതി ഹോട്ടലിൽ കൊണ്ടുപോയി തന്നെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതെന്ന് നടി പൊലീസിന് പരാതിയിൽ പറഞ്ഞു.

പീഡനശേഷം ​ഗർഭിണിയാണെന്ന് അറിഞ്ഞതോടെ തന്നെ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും യുവാവ് വിസമ്മതിച്ചു. യുവാവിന്റെ കുടുംബത്തിനും പീഡനവിവരം അറിയുമെന്നും അവര്‍ യുവാവിനെ പിന്തുണയ്ക്കുകയാണെന്നും യുവതി പറഞ്ഞു. കഴിഞ്ഞമാസമാണ്  ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവാവും നടിയും തമ്മില്‍ സൗഹൃദത്തിലാവുന്നത്.

ഇരുവരും ചേർന്ന് നിരവധി ടെലിവിഷന്‍ പരിപാടികള്‍ ഒരുമിച്ച് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ യുവാവിനായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.