തിരുവല്ല: കവിയൂരിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കവിയൂർ തെക്കേതിൽ വാസു ആചാരി (72), ഭാര്യ രാജമ്മ (62) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാസു തൂങ്ങിമരിച്ച നിലയിലും രാജമ്മയെ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് വാസുവിനെയും രാജമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൻ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

മാതാപിതാക്കളുമായി പ്രശാന്തിന് സ്വത്തുതര്‍ക്കം ഉണ്ടായിരുന്നെന്നാണ് തിരുവല്ല പൊലീസ് പറയുന്നത്. എന്നാൽ വിശദ്ദമായ ചോദ്യം ചെയ്യലിന്  ശേഷം മാത്രമേ ഇയാൾക്ക് സംഭവമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമാകു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികൾക്കായി വിട്ടുനൽകും. അതേസമയം സ്വത്തു തർക്കത്തെ തുടർന്ന് ഇരുവരുമായി ഇന്നലെ മധ്യസ്ഥ ചർച്ച നടത്തിയിരുന്നതായി വാർഡ് മെമ്പർ രാജേഷ് കുമാർ പറഞ്ഞു.