ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ ഡിസിപി വിക്രം കപൂർ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ ഹരിയാന പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കഴിഞ്ഞ ദിവസമാണ് ഡിസിപി യെ വെടിവച്ച് മരിച്ച നിലയിൽ ഔദ്യോഗിക വസതിയിൽ കണ്ടെത്തിയത്. 

സർവീസ് റിവോൾവർ ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്കുറിപ്പിൽ സഹപ്രവർത്തകനായ അബ്ദുൾ ഷഹിദിനെതിരെയും പ്രാദേശിക പത്രപ്രവര്‍ത്തകന്‍ സതീശ് മാലിക് എന്നിവരെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ഇവരെ രണ്ടുപേരെയും പൊലീസ് ഇന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. 

വ്യാജവാര്‍ത്ത നല്‍കി വിക്രം കപൂറിനെ കുടുക്കുമെന്ന് സതീശ് മാലികും അബ്ദുള്‍ ഷഹീദും പലതവണ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് വിവരം.