Asianet News MalayalamAsianet News Malayalam

ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്‍റെ ഫോണ്‍ പരിശോധിച്ച പൊലീസ് ഞെട്ടി; 30ഓളം സ്ത്രീകളുടെ സ്വകാര്യ വീഡിയോ

മുപ്പതോളം സ്ത്രീകളുമായി ഇയാള്‍ ലൈംഗിക ബന്ധം പുലര്‍ത്തിയ വീഡിയോയും ചിത്രങ്ങളുമാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. ഇപ്പോള്‍ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു.

Police found 30more women sexual video from DYFI Activist Phone
Author
First Published Dec 7, 2022, 9:36 PM IST

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷിന്‍റെ ഫോണില്‍ 30ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളുമെന്ന് പൊലീസ്. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. മുപ്പതോളം സ്ത്രീകളുമായി ഇയാള്‍  ബന്ധം പുലര്‍ത്തിയ സ്ത്രീകളുടെ വീഡിയോയും ചിത്രങ്ങളുമാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. ഇപ്പോള്‍ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. വിവാഹിതരും അല്ലാത്തവരുമായ യുവതികളെയാണ് ഇയാള്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതെന്ന് പൊലീസ് പറഞ്ഞു.

നഗ്ന ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി ഐഫോണിൽ സൂക്ഷിക്കുകയാണ് ഇയാളുടെ രീതി. പൊലീസ് പിടിച്ചെടുത്ത ഫോൺ ഫോറെൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. പലരെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയതെന്നും പൊലീസ് സംശയിക്കുന്നു. ജിനേഷിനെതിരെ ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തുന്നുണ്ട്. ഇയാളുടെ അയല്‍വാസിയായ സ്ത്രീയും ആരോപണമുന്നയിച്ചു. ആറുവര്‍ഷം മുമ്പ് തന്‍റെ ഫോണ്‍ നമ്പര്‍ അശ്ലീല ഗ്രൂപ്പില്‍ ജിനേഷ് പങ്കുവെച്ചെന്ന് യുവതി ആരോപിച്ചു. അന്ന് വീട്ടുകാരടക്കം വന്ന് മാപ്പുപറഞ്ഞതോടെയാണ് കേസ് കൊടുക്കാതിരുന്നതെന്നും യുവതി പറഞ്ഞു. 

പത്താം ക്ലാസ് വിദ്യാര്‍ഥിയായ 16കാരിയെ പീഡിപ്പിച്ച കേസില്‍ ഡി വൈ എഫ് ഐ  വിളവൂർക്കൽ മേഖലാ പ്രസിഡന്റ് ജിനേഷും പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർഥിയും ഉൾപ്പെടെ എട്ടുപേരെയാണ് പൊലീസ് പിടികൂടിയത്.   പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. ഈ മാസം രണ്ടിനായിരുന്നു തുടക്കം. തന്റെ മകളെ കാണാനില്ലന്ന പരാതിയുമായി അമ്മ രാത്രിയിൽ മലയിൻകീഴ് പൊലീസിനെ സമീപിക്കുകയും. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി തമ്പാനൂർ ഭാഗത്ത്‌ ഉണ്ടെന്ന് കണ്ടെത്തി. 

റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും റെയിൽവേ പൊലീസിന്റെ സഹായത്തോടെ പെൺകുട്ടിയെയും തൃശൂർ, കുന്നംകുളം സ്വദേശിയായ എസ്. സുമേജ് (21) എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇരിങ്ങാലക്കുടയിൽ കാറ്ററിംഗ് ജോലി ചെയ്യുകയാണെന്നും പെൺകുട്ടിയുമായി തൃശൂരിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നതായും ഇയാള് വെളിപ്പെടുത്തി. 

ഇൻസ്റ്റാഗ്രാമിലൂടെ ആറുദിവസത്തെ പരിചയം കൊണ്ടുള്ള പ്രണയം ആയിരുന്നുവെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയിൽ നിന്നും പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

മലയിൻകീഴ് സ്വദേശിയായ 16 കാരൻ പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തതോടെ വിളവൂർക്കൽ, മലയം സ്വദേശികളായ മറ്റു ആറുപേർ കൂടി പെൺകുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായും നഗ്ന ചിത്രങ്ങളും വീഡിയോയും പകർത്തിയിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. ഇതേതുടർന്ന് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഡി  ശില്പയുടെ മേൽനോട്ടത്തിൽ കാട്ടാക്കട ഡിവൈ എസ്പി അനിൽകുമാർ, മലയിൻകീഴ് എസ്.എച് ഒ  ജി പ്രതാപചന്ദ്രൻ എന്നിവരടങ്ങിയ മലയിൻകീഴ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം പങ്കെടുപ്പിച്ച് സ്പെഷ്യൽ ടീം ഉണ്ടാക്കി അന്വേഷണ ചുമതല ഏൽപ്പിച്ചു. 

പെൺകുട്ടി വെളിപ്പെടുത്തിയ പേരുകളിൽ പ്രധാനിയായിരുന്ന ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖലാ പ്രസിഡന്റ്‌ മലയം ജിനേഷ് ഭവനിൽ ജിനേഷിനെ (29) പൊലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തു.  എസ്. സുമേജ് (21), ജിനേഷ് (29), മണികണ്ഠൻ (27), വിഷ്ണു (23), അഭിജിത് (21), സിബിൻ (20), അനന്തു അച്ചു (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

Follow Us:
Download App:
  • android
  • ios