Asianet News MalayalamAsianet News Malayalam

മുട്ടാര്‍പുഴയിൽ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ചയായിട്ടും പിതാവിനെ കണ്ടെത്താൻ കഴിയാതെ പൊലീസ്

കൊച്ചിയിലെ മുട്ടാര്‍പുഴയിൽ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ച യായിട്ടും പിതാവിനെ കണ്ടെത്താൻ കഴിയാതെ നട്ടം തിരിയുകയാണ് പൊലീസ്. 

Police have found the body of a 13 year old girl in Muttarpuzha after not being able to find her father for a week
Author
Kerala, First Published Mar 29, 2021, 12:45 AM IST

കൊച്ചി: കൊച്ചിയിലെ മുട്ടാര്‍പുഴയിൽ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ച യായിട്ടും പിതാവിനെ കണ്ടെത്താൻ കഴിയാതെ നട്ടം തിരിയുകയാണ് പൊലീസ്. സനു മോഹനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയോതാണോ അതോ സനുമോഹന്റെ തന്നെ ആസൂത്രിതമായ തിരക്കഥയാണോ തിരോധനത്തിന് പിന്നിൽ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് മുട്ടാർ പുഴയിൽ 13 വയസുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. വൈഗയോടൊപ്പം ഞായറാഴ്ച്ച മുതൽ അച്ഛൻ സനുമോഹനെയും കാണാനില്ലായിരുന്നു. മകളുമൊന്നിച്ച് പുഴയില്‍ ചാടിയതാണോ എന്ന് സ്ഥിരീകരിക്കാൻ പൊലീസും ഫയര്‍ഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

വൈഗ മരിച്ചിട്ട് ആറാം ദിവസം കഴിഞ്ഞിട്ടും സനുമോഹന്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സനുമോഹന്‍റെ വാഹനം കഴിഞ്ഞ ദിവസം വാളയാർ അതിർത്തി കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഡ്രെവർ സിറ്റിൽ ഇരിക്കുന്ന ആൾ ടോൾ കൊടുക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

എന്നാൽ ഇത് സനു മോഹൻ ആണോ അതോ മറ്റാരെങ്കിലുമാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. സനുമോഹനാണെങ്കിൽ മകൾ വൈഗ എങ്ങനെ മരണപ്പെട്ടു, അതിന്‍റെ കാരണമെന്ത് തുടങ്ങിയ ഉത്തരങ്ങൾ കിട്ടണം. സനുവിന്റെ മൊബൈൽഫോൺ കാണാതായത്തിലും ദൂരുഹതയേറുന്നു. 

വൈഗ മരിക്കുന്നതിന് നാല് ദിവസം മുന്‍പ് തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തകരാറിലായതിനെ തുടര്‍ന്ന് നന്നാക്കാന്‍ കൊടുത്തെന്ന് പറഞ്ഞ് ഭാര്യയുടെ ഫോണായിരുന്നു സനു മോഹൻ ഉപയോഗിച്ചിരുന്നത്. ഈ ഫോണും സ്വിച്ച് ഓഫ് ആണ്. 

തകരാറിലായ ഫോൺ എവിടെയാണ് നന്നാക്കാന്‍ കൊടുത്തതെന്ന വിവരവും ലഭിച്ചിട്ടില്ല. പുന്നെയിൽ സനുമോഹനെതിരെ നിരവധി തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ കേസുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണംശക്തിപ്പെട്ടുത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സനുമോഹന്‍റെ ഭാര്യ രമ്യയെ പൊലീസ് അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യു. സനുമോഹന്‍റെ തിരോധാനം ആസൂത്രിതമായിരുന്നോ എന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ.

Follow Us:
Download App:
  • android
  • ios