പശുവിനെ പരിചരിക്കുന്നതിനടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി വീണെന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ അറിയിച്ചത്. 

ആലപ്പുഴ: കഴുത്തിന് പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചതിൽ ദുരൂഹത സംശയിച്ചു പോലീസ്. കഞ്ഞിക്കുഴി സ്വദേശി മുരളീധരന്‍ നായര്‍ ഇന്ന് രാവിലെ ആണ് മരിച്ചത്. കഴിഞ്ഞ ആറാം തീയതിയാണ് മുരളീധരന്‍ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പശുവിനെ പരിചരിക്കുന്നതിനടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി വീണെന്നാണ് ബന്ധുക്കൾ ആശുപത്രിയിൽ അറിയിച്ചത്. എന്നാല്‍ സംഭവത്തിൽ നാട്ടുകാരും ഡോക്ടർമാരും സംശയങ്ങൾ പ്രകടിപ്പിച്ചതോടെ അസ്വാഭാവിക മരണത്തിന് മാരാരിക്കുളം പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടി ഉണ്ടാകും. മുരളീധരൻ നായരുടെ ഭാര്യ രാധയും ഇതേ ദിവസം പരിക്കേറ്റ് ചികിത്സ തേടിയിരുന്നു