തിരുവനന്തപുരം: നെടുമങ്ങാട് ചാരായവേട്ട. 13 ലിറ്റര്‍ ചാരായവും, 800 ലിറ്റര്‍ കോടയും വാറ്റ് ഉപകരണവും നെടുമങ്ങാട് എക്‌സൈസ് സംഘം പിടികൂടി. വീടുകള്‍ കേന്ദ്രീകരിച്ച് ചാരായം വാറ്റിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 

നെടുമങ്ങാട് സ്വദേശികളായ ബിനീഷ്, ബാബു, സന്തോഷ് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ, വാട്ടര്‍ ടാങ്ക് ഉള്‍പ്പെടെ അന്‍പതിനായിരം രുപ വില വരുന്ന വാറ്റ് ഉപകരണങ്ങളാണ് പിടിച്ചത്. ലിറ്ററിന് 2000 രൂപ മുതല്‍ 3000 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്. അറസ്റ്റിലായ ബിനീഷ് നിരവധി കേസുകളില്‍ പ്രതിയാണ്.