എടകിക്കോട്: പെൺവാണിഭ സംഘം ഇതര സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവരുന്നത് തടയാൻ പരിശോധന ശക്തമാക്കി പൊലീസ്. അതിനിടെ, എടരിക്കോട് വച്ച് അസം സ്വദേശിനിയായ പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

അസാമടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പെൺകുട്ടികളെ പെൺവാണിഭ സംഘം കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് പൊലീസിന് സൂചനയുണ്ട്. പെൺകുട്ടികളെ കൊണ്ടുവരുന്നതും ലൈംഗീകമായി ചൂഷണം ചെയ്യുന്നതും കൂടുതലും ഇതര സംസ്ഥാന തൊഴിലാളികള്‍ തന്നെയാണ്.

അസം സ്വദേശിനിയായ 12 കാരിയെ എടരിക്കോട് കൊണ്ടുവന്ന് ബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്.കേസില്‍ ഇനി പിടികിട്ടാനുള്ളവരും ഇതര സംസ്ഥാന തൊഴിലാളികളാണ്.നാലു ദിസവത്തിനിടെ ആറു പേര്‍ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പെൺകുട്ടി മൊഴി നല്‍കിയിട്ടുള്ളത്.