Asianet News MalayalamAsianet News Malayalam

ജോളിയുടെ മക്കളുടെ മൊഴിയെടുക്കുന്നു: കട്ടപ്പനയിലെ ജോത്സ്യന് ചോദ്യം ചെയ്യല്‍ നോട്ടീസ്

റോയ്-ജോളി ദമ്പതികളുടെ മകനായ റോമോ, ഷാജു-സിലി ദമ്പതികളുടെ മകനായ റെനോള്‍ഡ് എന്നിവരും റോജോയ്ക്ക് ഒപ്പം എത്തിയിരുന്നു. റോജോയുടേയും റോയിയുടേയും സഹോദരിയായ റെഞ്ചിയുടെ വൈക്കത്തെ വീട്ടില്‍ നിന്നാണ് ഇവര്‍ റൂറല്‍ എസ്പി ഓഫീസിലെത്തിയത്. 

police taking statement of jollys childrens
Author
Koodathai, First Published Oct 15, 2019, 1:13 PM IST

വടകര: കൂടത്തായി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനായ റോജോയുടേയും ജോളിയുടെ മക്കളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തുന്നു. ഇന്നലെ അമേരിക്കയില്‍ നിന്നും എത്തിയ റോജോ ഇന്നു രാവിലെ പത്ത് മണിയോടെയാണ് കോഴിക്കോട് വടകരയിലുള്ള റൂറല്‍ എസ്പിയുടെ ഓഫീസിലെത്തിയത്. 

റോയ്-ജോളി ദമ്പതികളുടെ മകനായ റോമോ, ഷാജു-സിലി ദമ്പതികളുടെ മകനായ റെനോള്‍ഡ് എന്നിവരും റോജോയ്ക്ക് ഒപ്പം എത്തിയിരുന്നു. റോജോയുടേയും റോയിയുടേയും സഹോദരിയായ റെഞ്ചിയുടെ വൈക്കത്തെ വീട്ടില്‍ നിന്നാണ് ഇവര്‍ റൂറല്‍ എസ്പി ഓഫീസിലെത്തിയത്. റോജോയുടെ മൊഴി വടകര എസ്പി ഓഫീസില്‍ വച്ച് രേഖപ്പെടുത്തിയപ്പോള്‍ റോമോയേയും റെനോള്‍ഡിനേയും പയ്യോളിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടു പോയാണ് മൊഴിയെടുക്കുന്നത്. 

അതേസമയം ജോളിയുമായും റോയിയുമായും ബന്ധമുണ്ടെന്ന് കരുതുന്ന കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാറിനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കി. മരണപ്പെടുന്ന സമയത്ത് റോയിയുടെ ശരീരത്തില്‍ കാണപ്പെട്ട ഏലസ് സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് കൃഷ്ണകുമാറിനെ പൊലീസ് വിളിച്ചു വരുത്തുന്നതെന്നാണ് സൂചന. ജോളിയേയും കൃഷ്ണകുമാറിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജോളിയേയോ കൃഷ്ണകുമാറിനേയോ തനിക്ക് അറിയില്ലെന്ന് ജോത്സ്യന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. 

Follow Us:
Download App:
  • android
  • ios