തിരുവനന്തപുരം: പേരൂർക്കട എആർ ക്യാമ്പിലെ പൊലീസുകാരന് പോക്സോ കേസിൽ ശിക്ഷ വിധിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പേരൂർക്കട എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന ബാഹുലേയനെ അഞ്ചു വർഷം കഠിന് തടവിനാണ്  തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്.

85000 രൂപ പിഴശിക്ഷയുമുണ്ട്. തിരുവനന്തപുരം എസ്എപി ഫാമിലി ക്വാട്ടേഴ്സിൽ താമസിക്കുന്ന കുട്ടികൾക്കായുള്ള സ്കൂൾ വണ്ടിയിലെ ജീവനക്കാരനായിരുന്നു ഇയാൾ. വണ്ടിയിൽ യാത്രചെയ്തിരുന്ന ഒരു കുട്ടിയാണ് പീഡനത്തിനിരയായത്.  2018 മാർച്ചിലാണ് സംഭവം. 22 മാസമായി പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു