കോട്ടയം: പൊൻകുന്നത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. സ്കൂൾ അധികൃതര്‍ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

രണ്ടാനച്ഛൻ നാളുകളായി പീഡിപ്പിക്കുകയാണെന്ന് കുട്ടി സഹപാഠികളോടും സ്കൂളിലെ അദ്ധ്യാപകരോടും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് അധ്യാപകര്‍ തന്നെ നേരിട്ട് പൊലീസിനെ സമീപിച്ചത്.

പൊൻകുന്നം പനമറ്റം സ്വദേശിയാണ് പിടിയിലായത്. പ്രതി ഒരു വ‍ര്‍ഷത്തോളമായി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം. പെൺകുട്ടി പൊലീസിന് മൊഴി നൽകി.