തിരുവനന്തപുരം: സംസ്ഥാനത്തിന് തന്നെ നാണക്കേടായി വീണ്ടും പീഡനവാര്‍ത്ത. കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് മൂന്നാം ക്ലാസുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. രണ്ടാനച്ഛനാണ് പ്രതി.

കഴിഞ്ഞ കുറേ നാളുകളായി ഇയാൾ പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവിക തോന്നിയ സ്കൂൾ അധികൃതർ, കാര്യം ചോദിക്കുകയും, പിന്നീട് പൊലീസിനെ അറിയിക്കുകയുമായിരുന്നു.

ഇന്ന് വൈകുന്നേരമാണ് സ്കൂൾ അധികൃതര്‍ സംഭവം പോലീസിനെ അറിയിച്ചത്. എന്നാൽ പ്രതി ഒളിവിൽ പോയി. ഇയാള്‍ക്കായി പൊലീസ് തെരച്ചിൽ ഊര്‍ജ്ജിതമാക്കി.