റഹീസ് ഖാന്‍ നൗഫിയയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയത്.
തിരുവനന്തപുരം: പോത്തന്‍കോട് നൗഫിയയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് റഹീസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. നൗഫിയയെ റഹീസ് ഖാന്‍ നിരന്തരം ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നൗഫിയയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് പോത്തന്‍കോട് പൊലീസ് അറിയിച്ചു.
പോത്തന്‍കോട് ചന്തവിളയില്‍ നൗഫിയ എന്ന ഇരുപത്തിയേഴുകാരിയാണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നൗഫിയയുടെ സഹോദരന്‍ നൗഫലിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പോത്തന്‍കോട് പൊലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവ് റഹീസ് ഖാന്‍ നൗഫിയയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് റഹീസ് ഖാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മോഷണക്കേസുകളില്‍ പ്രതിയായ റഹീസ് ഖാന്‍ കുടുംബത്തില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. 12 വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടര്‍ക്കെതിരെ കേസ്
എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ മനോജിനെതിരെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ട വനിതാ ഡോക്ടര്‍ പൊലീസിന് പരാതി നല്‍കിയതോടെയാണ് നടപടി.
2019 ഫെബ്രുവരിയില്‍ ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത വനിതാ ഡോക്ടറുടെ പരാതി പ്രകാരമാണ് നടപടി. നേരത്തെ താന്‍ നേരിട്ട ലൈംഗിക അതിക്രമം വിവരിച്ച് വനിതാ ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. ഇതില്‍ ആരോഗ്യമന്ത്രിയടക്കം ഇടപെട്ട് നടപടിക്ക് നിര്‍ദേശം നല്‍കി. പിന്നാലെ വിദേശത്തുള്ള വനിതാ ഡോക്ടര്‍ ഇ മെയില്‍ വഴി പരാതി പൊലീസിന് കൈമാറുകയായിരുന്നു. നിലവില്‍ ആലുവ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഡോക്ടര്‍ മനോജ്.
ഇന്റേണ്‍ഷിപ്പിനിടെ ക്വാട്ടേഴ്‌സിന് സമീപമുള്ള ക്ലിനിക്കിലേക്ക് വിളിപ്പിച്ചെന്നും ബലമായി ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും ചുംബിച്ചുവെന്നുമായിരുന്നു ഡോക്ടറുടെ പരാതി. ഇതു സംബന്ധിച്ച് പിറ്റേദിവസംതന്നെ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. ഇന്റേണ്‍ഷിപ്പുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതിനാല്‍ ഇടപെടലുണ്ടാകുമെന്ന് പേടിച്ച് പരാതിയുമായി മുന്നോട്ട് പോയില്ല. ഡോക്ടര്‍ മനോജിന് സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ലഭിക്കാന്‍ പോകുന്നു എന്ന സാഹചര്യത്തിലാണ് തന്റെ ദുരനുഭവം വീണ്ടും പുറത്തു പറഞ്ഞതെന്നും വനിതാ ഡോക്ടര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.
കെഎസ്ഇബിയിൽ കൂട്ടത്തോടെ ഓണ 'ടൂർ', മഴയത്ത് കറണ്ട് വൻ 'പണി'യായി; ഇരുട്ടിലായത് 4000 വീട്ടുകാർ, അന്വേഷണം

